കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 40,863 പേർ രോഗമുക്തി നേടി. 327 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെയായി 3,623 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 1,009 ഒമിക്രോൺ രോഗികളാണുള്ളത്.
നിലവിൽ 5,90,611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 3,44,53,603 പേർ രോഗമുക്തരായി. 4,83,790 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.