'ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍'അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓര്‍ക്കും:പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്

വ്യാഴം, 10 ജൂണ്‍ 2021 (10:47 IST)
മലയാളികള്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഒന്നാണ് വെള്ളാനകളുടെ നാട്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും സിനിമ പ്രേമികളുടെ ചുണ്ടില്‍ ഇപ്പോഴും ഉണ്ടാകും.പ്രത്യേകിച്ച് കുതിരവട്ടം പപ്പുവിന്റെ 'ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍' എന്ന ഡയലോഗ്. ഇപ്പോഴിതാ ആ ഡയലോഗിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍.
 
'മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓര്‍ക്കും, അത് സംവിധാനം ചെയ്ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു'- പ്രിയദര്‍ശന്‍ കുറിച്ചു. 
 
ഒരാള്‍ വാഴക്കുല വെട്ടുന്ന ഒരു വീഡിയോ പങ്കു വെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.  
'ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍'അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓര്‍ക്കും:പ്രിയദര്‍ശന്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍