'ക' യില്‍ തുടങ്ങുന്ന സിനിമകള്‍ പൃഥ്വിരാജിന് ഭാഗ്യമോ ? നടന്റെ മൂന്ന് പുതിയ ചിത്രങ്ങള്‍ 'ക' യില്‍ ആരംഭിക്കുന്നത് !

കെ ആര്‍ അനൂപ്

വെള്ളി, 22 ജൂലൈ 2022 (11:14 IST)
കടുവ, കാപ്പ, കാളിയന്‍ പൃഥ്വിരാജിന്റെ പുതിയ 3 ചിത്രങ്ങളുടെയും ടൈറ്റില്‍ തുടങ്ങുന്നത് 'ക'എന്ന അക്ഷരത്തില്‍ നിന്ന്. നിലവില്‍ പ്രദര്‍ശനം തുടരുന്ന കടുവ വന്‍ വിജയമായി മാറി. ഷാജി കൈലാസം പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന കാപ്പ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്.കാളിയന്‍ അപ്‌ഡേറ്റ് പൃഥ്വിരാജ് കഴിഞ്ഞദിവസം കൈമാറിയിരുന്നു.
 
കാളിയന്‍
പൃഥ്വിരാജ് നായകനായ എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'കാളിയന്‍' ഒരുങ്ങുകയാണ്. 'കാളിയന്‍' ഒക്ടോബര്‍, നവംബര്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ്. മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയന്‍' 1700കളിലെ വേണാട്ടില്‍ നിന്നുള്ള ഉഗ്ര യോദ്ധാക്കളുടെ കഥയാണ് പറയുന്നത്. സത്യരാജും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

കടുവ
കടുവ മൂന്നാമത്തെ ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്. ആദ്യത്തെ 13 ദിവസങ്ങളില്‍ നിന്ന് 40 കോടി കളക്ഷന്‍ ആഗോളതലത്തില്‍ ചിത്രം നേടി. 165 തീയേറ്ററുകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

കാപ്പ
പൃഥ്വിരാജും ഷാജി കൈലാസും തങ്ങളുടെ പുതിയ ചിത്രമായ 'കാപ്പ' ചിത്രീകരണ തിരക്കിലാണ്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോസ്റ്ററുകള്‍ ഈയടുത്ത് നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍