'വേണു ചേട്ടാ നിങ്ങളെ മിസ് ചെയ്യും'; ഓര്‍മ്മകളില്‍ നിവിന്‍ പോളിയും പൃഥ്വിരാജും

കെ ആര്‍ അനൂപ്

തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (15:14 IST)
നെടുമുടി വേണുവിനെ ഓര്‍മ്മകളിലാണ് പൃഥ്വിരാജും നിവിന്‍ പോളിയും. തന്റെ ആദ്യ സിനിമയില്‍ നെടുമുടിയ്‌ക്കൊപ്പം അഭിനയിച്ചുകൊണ്ടാണ് നിവിന്‍ തുടങ്ങിയത്. അന്ന് തനിക്ക് നല്‍കിയ സ്‌നേഹവും പിന്തുണയും നടന്‍ ഇന്നുമോര്‍ക്കുന്നു. നിരവധി ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ അച്ഛനായി നെടുമുടിവേണു വേഷമിട്ടു.
 
'എന്റെ ആദ്യ സിനിമയില്‍ നിങ്ങള്‍ തന്ന സ്‌നേഹവും മാര്‍ഗനിര്‍ദേശവും ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ നിങ്ങളോടൊപ്പം എന്റെ യാത്ര ആരംഭിച്ചുവെന്നത് എന്നേക്കും എനിക്ക് വിലപ്പെട്ടതായിരിക്കും. വേണു ചേട്ടാ നിങ്ങളെ മിസ് ചെയ്യും. റെസ്റ്റ് ഇന്‍ പീസ്.'-നിവിന്‍പോളി കുറിച്ചു.
'വിട വേണു അങ്കിള്‍! നിങ്ങളുടെ പ്രവര്‍ത്തനരീതിയും കലയിലെ നിങ്ങളുടെ വൈദഗ്ധ്യവും വരും തലമുറകള്‍ക്ക് ഗവേഷണ മെറ്റീരിയലായിരിക്കും! സമാധാനത്തോടെ വിശ്രമിക്കൂ'-പൃഥ്വിരാജ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍