മോഹന്‍ലാലിന്റെ സ്വഭാവഗുണങ്ങളുള്ള മകനാണ് പ്രണവ്. ഉലകനായകന്‍ കമല്‍ഹാസന്‍ പറഞ്ഞതാണിത്. ജീത്തു ജോസഫ് തന്നെ ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി തമിഴില്‍ ഒരുക്കുന്ന 'പാപനാശ'ത്തില്‍ പ്രണവ് മോഹന്‍ലാല്‍ സഹസംവിധായകനായി എത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. പിതാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ തമിഴ്പതിപ്പില്‍ സഹസംവിധായകനായി എത്തി പ്രണവ് ശരിക്കും ഞെട്ടിച്ചു.
മോഹന്‍ലാല്‍ എന്ന വലിയ ഒരു നടന്റെ മകനാണെന്നുള്ള ഭാവമൊന്നും ആ കുട്ടിയൂടെ മുഖത്തില്ല. ജോലിയില്‍ അങ്ങേയറ്റം സിന്‍സിയറാണ്. വിനയം, നന്മ തുടങ്ങിയ ലാലിന്റെ സ്വഭാവ ഗുണങ്ങള്‍ പലതും അവനിലുമുണ്ടെന്നും കമല്‍ ചൂണ്ടിക്കാട്ടുന്നു, തീര്‍ച്ചയായും പ്രണവിന് സിനിമയില്‍ നല്ല ഭാവിയുണ്ടെന്നാണ് കമല്‍ഹാസന്റെ വിലയിരുത്തല്‍.