'താരത്തിനുള്ളിലെ നല്ല മനുഷ്യനെ അടുത്തറിഞ്ഞത് അന്ന്'; സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി 'വെള്ളം' സംവിധായകന്‍ പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്
വെള്ളി, 23 ജൂലൈ 2021 (17:25 IST)
സൂര്യ ഒരു നടന്‍ എന്നതിലുപരി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന മനുഷ്യനാണെന്ന് 'വെള്ളം' സംവിധായകന്‍ പ്രജേഷ് സെന്‍. സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് അദ്ദേഹം മനസ്സ് തുറന്നത്.
 
'ഒപ്പം ഒരു സിനിമയുടെ ഭാഗമായപ്പോഴാണ് താരത്തിനുള്ളിലെ നല്ല മനുഷ്യനെ അടുത്തറിഞ്ഞത്.വലിപ്പച്ചെറുപ്പമില്ലാതെ എല്ലാപേരെയും ഒരുപോലെ കാണുന്ന, സ്‌നേഹിക്കുന്ന സൂര്യതേജസിന് ആയിരം പിറന്നാള്‍ ആശംസകള്‍'-പ്രജേഷ് സെന്‍ കുറിച്ചു.
 
വെള്ളത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകന്‍ ജയസൂര്യ.ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ ' ഒരുങ്ങുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article