എസ്എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തെലുങ്ക് സിനിമാലോകം മാത്രമല്ലാതെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറിയ താരമാണ് പ്രഭാസ്. തെലുങ്കിന് പുറമെ ഇന്ത്യയിലെമ്പാടും പ്രഭാസിന് നിരവധി ആരാധകരുണ്ട്. അതിനാൽ തന്നെ നിരവധി വമ്പൻ ചിത്രങ്ങളാണ് പ്രഭാസിന്റെ പേരിൽ ഇപ്പോൾ ഒരുങ്ങുന്നത്. ഈ ചിത്രങ്ങൾക്കെല്ലാം കൂടി ആയിരം കോടിക്ക് മുകളിൽ ബജറ്റ് വരുമെന്നാണ് റിപ്പോർട്ടുകൾ.
രാധേ ശ്യാം,ആധിപുരുഷ്,നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം എന്നിവയാണ് പ്രഭാസിനെ നായകനാക്കി വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങൾ. പ്രഭാസിനൊപ്പം പൂജ ഹെഗ്ഡേ നായികയായി എത്തുന്ന പിരീഡ് ഡ്രാമയാണ് രാധേ ശ്യാം ഏകദേശം 250 കോടി ബജറ്റാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്.