സ്റ്റൈലിഷായി പ്രഭാസ്, 'രാധേ ശ്യാം' പുതിയ പോസ്റ്റർ എത്തി!

കെ ആര്‍ അനൂപ്

ബുധന്‍, 21 ഒക്‌ടോബര്‍ 2020 (15:02 IST)
പ്രഭാസിന്റെ ജന്മദിന വാരമായതിനാൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘രാധേ ശ്യാം’ ടീം ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറക്കി. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ  അവതരിപ്പിക്കുന്നത്.
 
രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷൻസും ടി സീരീസും ചേർന്നാണ്  നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. യൂറോപ്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം. പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്.
 
ഹൈദരാബാദ്, ഇറ്റലി, ജോർജിയ എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഭാഗ്യശ്രീ, സച്ചിൻ ഖേദേക്കർ, മുരളി ശർമ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍