കോടി ക്ലബുകളിൽ കാര്യമില്ല, 100 കോടി കളക്ഷൻ നേടുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നിർമാതാവിന് എത്ര ലാഭം കിട്ടും, കണക്ക് പുറത്ത് വിട്ട് നിർമാതാവ്

വെള്ളി, 13 നവം‌ബര്‍ 2020 (12:08 IST)
കോടി ക്ലബുകളുടെ പളപളപ്പിൽ കാര്യമില്ലെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. പലരും ഈ സത്യം നനസിലാകാതെ കോടി ക്ലബുകളിൽ ആകൃഷ്ടരായി പണം നഷ്ടപ്പെടുത്തുന്നുവെന്നും സുരേഷ് കുമാർ പറഞ്ഞു.
 
 100 കോടി കളക്ഷൻ നേടുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിന് എത്ര ലാഭം ലഭിക്കും?
 
 നൂറ് കോടി രൂപ ഗ്രോസ് നേടുന്ന ചിത്രത്തിന്റെ ഗ്രോസിൽ നിന്ന് ശരാശരി 25% നികുതിയായി പോകും. പിന്നീട് ബാക്കിയുള്ള 75 കോടി രൂപയാണ്. ഇതിൽ അമ്പത് ശതമാനം തിയേറ്റർകാർക്ക് പോകും. ബാക്കിയുള്ളത് 37-38 കോടി രൂപയാണ്. ഇതാണ് നിർമാതാവിന് ലഭിക്കുക. ചിത്രത്തിന്റെ ബജറ്റ് കൂടുന്നതിനനുസരിച്ച് ലാഭം കുറയുകയും ചെയ്യും സുരേഷ് കുമാർ പറഞ്ഞു.
 
പലരും ഈ സത്യം മനസിലാക്കാതെ 100 കോടിയുടെ ഗ്ലാമറിൽ പണം മുടക്കാനിറങ്ങുകയാണ്.  പലരിൽ നിന്നായി പണം പിരിച്ചു സിനിമ ചെയ്തു കെണിയിൽ ചാടുന്നവർ വരെ ഇതിലുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍