ഇതാണ് 'പവര്‍ സ്റ്റാര്‍'; പുതിയ രൂപത്തില്‍ ബാബു ആന്റണി

കെ ആര്‍ അനൂപ്
ചൊവ്വ, 31 മെയ് 2022 (08:49 IST)
ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ബാബു ആന്റണി വീണ്ടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും. പവര്‍ സ്റ്റാര്‍ കോസ്റ്റ്യൂം അണിഞ്ഞുളള ബാബു ആന്റണിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോസ്റ്റ്യൂം ജിഷാദ് ഷംസുദീന്‍. മേക്കപ്പ് ലിബിന്‍ മോഹനന്‍.
റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ചിത്രത്തില്‍ നായികമാര്‍ ഇല്ല. ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നും താരങ്ങള്‍ അഭിനയിക്കാന്‍ എത്തുന്നുണ്ട്. ബാബു ആന്റണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article