തിരുവിതാംകൂർ രാജ്ഞിയായി പൂനം ബജ്‌വ, പ‌ത്തൊമ്പതാം നൂറ്റാണ്ടിന്റെ ക്യാരക്‌ടർ പോസ്റ്റർ പുറത്ത്

ഞായര്‍, 31 ഒക്‌ടോബര്‍ 2021 (17:26 IST)
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ക്യാരക്‌ടർ പോസ്റ്റർ പുറത്ത്. ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെതാണ് പോസ്റ്റർ. പൂനം ബജ്‌വയാണ് തിരുവിതാംകൂർ റാണിയായി എത്തുന്നത്.
 
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ നായകനായി എത്തുന്നത് സിജു വിത്സണാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ധീരനായ പോരാളിയായ ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് സിജു അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍