'മാനമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണമാണ്';പത്തൊന്‍പതാം നൂറ്റാണ്ടിലെ നീലി, കഥാപാത്രത്തെക്കുറിച്ച് വിനയന്‍ പറയുന്നു

കെ ആര്‍ അനൂപ്

വെള്ളി, 1 ഒക്‌ടോബര്‍ 2021 (10:03 IST)
വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ എട്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ നായിക നടി രേണു ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അധസ്ഥിതയാണെങ്കിലും പെണ്ണിന്‍െ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മനശ്ശക്തിയും സഹനശേഷിയും പ്രകടിപ്പിച്ച നീലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
 
വിനയന്റെ വാക്കുകള്‍
 
'പത്തൊന്‍പതാം നൂറ്റാണ്ട്'ന്റെ എട്ടാമതു ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്നിറങ്ങുന്നു. അധസ്ഥിതയാണെങ്കിലും പെണ്ണിന്‍െ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മനശ്ശക്തിയും സഹനശേഷിയും പ്രകടിപ്പിച്ച നീലി എന്ന കഥാപാത്രത്തെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
'ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ' ഒരു നായികയായി വന്ന രേണു ആണ് നീലിയെ അവതരിപ്പിക്കുന്നത്.
 
ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത സാമൂഹ്യ സാഹചര്യം നിലനിന്നിരുന്ന കാലമായിരുന്നു 19-ാം നുറ്റാണ്ടിലേത്. അനീതിയെ എതിര്‍ക്കാന്‍ ഒരു സംഘടനകളും ഇല്ലാതിരുന്ന കാലം. ബി ജെ പി യോ, കോണ്‍ഗ്രസ്സോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ പോലുള്ള രാഷ്ട്രീയ സംഘടനകളേപ്പറ്റിയോ കൂട്ടായ്മകളേപ്പറ്റിയോ ചിന്തിക്കാന്‍ തുടങ്ങുക പോലും ചെയ്യാത്ത കാലം.അധികാര വര്‍ഗ്ഗത്തിനെതിരെ ആഞ്ഞൊന്നു നോക്കിയാല്‍ പോലും തല കാണില്ല എന്ന അവസ്ഥയുള്ള അക്കാലത്ത് പ്രത്യേകിച്ചും അധസ്ഥിതരായ സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ?
 
രേണ്യവര്‍ഗ്ഗത്തിനു മുന്നില്‍ വെറും ദുശ്ശകുനങ്ങളായി മാറിയ ആ അശരണക്കൂട്ടങ്ങളുടെ ഇടയില്‍ നിന്നും അവര്‍ക്കു വേണ്ടി ഉയര്‍ന്ന ശബ്ദമായിരുന്നു നീലിയുടെത്.നുറു കണക്കിനു പട്ടാളവും പോലീസും നീലിക്കും കൂട്ടര്‍ക്കും മുന്നില്‍ നിരന്നു നിന്നപ്പൊഴും ഉശിരോടെ അവള്‍ ശബ്ദിച്ചു. 'മാനമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണമാണ്'
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പോരാളിയുടെ പിന്‍ബലത്തില്‍ തന്റെ സഹജീവികള്‍ക്കു വേണ്ടി എന്തു ത്യാഗത്തിനും തയ്യാറായ നീലിയുടെ കഥ പ്രേക്ഷക മനസ്സിനെ പിടിച്ചുലയ്ക്കും.
 
 രേണു സൗന്ദര്‍ എന്ന പുതിയ തലമുറക്കാരി ഇരുത്തം വന്ന ഒരു അഭിനേത്രിയായി മാറിയിരിക്കുന്നു.ഈ കഥാപാത്രത്തിലുടെ.ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ വലിയ ചരിത്ര സിനിമ ഇതുപോലെയുള്ള നിരവധി കഥാപാത്രങ്ങളാല്‍ അര്‍ത്ഥവത്താകുന്നു.
 ഇനി വേണ്ടത് പ്രിയ സുഹൃത്തുക്കളുടെ അനുഗ്രഹമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍