കീര്‍ത്തി സുരേഷിന്റെ 'സാനി കൈദം' റിലീസിനൊരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (08:47 IST)
കീര്‍ത്തി സുരേഷ് സെല്‍വരാഘവന്‍ ചിത്രം 'സാനി കൈദത്തിന്റെ' ചിത്രീകരണം പൂര്‍ത്തിയായി.1980 കളിലെ ഒരു ആക്ഷന്‍-ഡ്രാമയായി ചിത്രീകരിക്കുന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.
 
'സാനി കൈദത്തിന്റെ' ഡബ്ബിങ് ജോലികളും പൂര്‍ത്തിയായി.സിനിമയിലെ കീര്‍ത്തി സുരേഷിന്റെ റോളിനെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നു. സിനിമയില്‍ സെല്‍വരാഘവന്റെ സഹോദരിയായി കീര്‍ത്തി സുരേഷ് അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
അരുണ്‍ മാത്തേശ്വരമാണ് ചിത്ത്രിന്റെ സംവിധാനവും തിരക്കഥയും. യാമിനി യഗ്‌നമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നഗൂരനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍