പഴുവേട്ടരയര്‍ സഹോദരങ്ങള്‍,പൊന്നിയന്‍ സെല്‍വന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (14:46 IST)
മണി രത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം.സെപ്റ്റംബര്‍ 30 ന് പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും സെപ്തംബര്‍ 6ന് നടക്കും.
 
സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശരത് കുമാറിന്റെയും പാര്‍ത്ഥിപന്റെയും കഥാപാത്രങ്ങളുടെ പുതിയ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. 
 
പൊന്നിയിന്‍ സെല്‍വനിലെ വലിയ പഴുവേട്ടരയറേയും ചിന്ന പഴുവേട്ടരയറേയും പരിചയപ്പെടുത്തികൊണ്ടുള്ള പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article