കുടുംബത്തിനു വലിയ വിഷമമായി, ജൂഡിനെതിരെ അമ്മ പരാതി നല്‍കിയിട്ടുണ്ട്: ആന്റണി വര്‍ഗീസ്

Webdunia
വ്യാഴം, 11 മെയ് 2023 (12:55 IST)
സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്. തന്റെ കുടുംബത്തെ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് ആന്റണി പറഞ്ഞു. ജൂഡിന്റെ പരമാര്‍ശങ്ങള്‍ തന്റെ കുടുംബത്തെ വലിയ രീതിയില്‍ വേദനിപ്പിച്ചെന്നും തന്റെ അമ്മ ജൂഡിനെതിരെ അപകീര്‍ത്തി പരാമര്‍ശത്തിനു കേസ് കൊടുത്തിട്ടുണ്ടെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
തന്റെ അസോസിയേറ്റ് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് നിര്‍മാതാവില്‍ നിന്ന് ആന്റണി പത്ത് ലക്ഷം രൂപ അഡ്വാന്‍ഡ് വാങ്ങിയിരുന്നെന്നും അത് ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ജൂഡ് ആരോപിച്ചിരുന്നു. പിന്നീട് ഷൂട്ടിങ് തുടങ്ങുന്നതിനു 18 ദിവസം മുന്‍പ് ജൂഡ് സിനിമയില്‍ നിന്ന് പിന്മാറിയെന്നുമായിരുന്നു ജൂഡിന്റെ ആരോപണം. 
 
എന്നാല്‍ അഡ്വാന്‍സ് തിരിച്ചുകൊടുത്ത് പിന്നെയും ഒന്‍പത് മാസം കഴിഞ്ഞാണ് അനിയത്തിയുടെ കല്യാണം ആലോചന നടക്കുന്നതെന്നും അഡ്വാന്‍സ് തിരിച്ചുകൊടുത്ത് ഒരു വര്‍ഷത്തിനു ശേഷമാണ് വിവാഹം നടന്നതെന്നും ബാങ്ക് രേഖകള്‍ അടക്കം ഹാജരാക്കി ആന്റണി വര്‍ഗീസ് മാധ്യമങ്ങളെ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article