'ഞങ്ങളുടെ ചെറിയ കുടുംബം'; ഫാമിലി ചിത്രവുമായി പേളി മാണി

കെ ആര്‍ അനൂപ്

ശനി, 7 ഓഗസ്റ്റ് 2021 (13:04 IST)
അവതാരകയും നടിയുമായ പേളി മാണി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് തന്റെ ജീവിത പങ്കാളിയായ ശ്രീനിയെ കണ്ടുമുട്ടിയത്. അടുത്തിടെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയത്.നില എത്തിയതോടെ ഇരുവരുടെയും ജീവിതം ആകെ മാറി. ഇപ്പോളിതാ മകള്‍ക്കൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പേളി മാണി.
 
'ഹമാര ഛോട്ടാ സാ പരിവാര്‍'- എന്ന്ക്കുറിച്ചു കൊണ്ടാണ് താരം പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
 
തങ്ങളുടെ ജീവിതത്തിലെ പിണക്കവും ഇണക്കവും ആഘോഷങ്ങളും ചിരി നിമിഷങ്ങളും എല്ലാം പേളി പങ്കുവയ്ക്കാറുണ്ട്.
പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. റൂബന്‍ ബിജി തോമസാണ് റേച്ചലിന്റെ വരന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍