മലയാളത്തിൽ തകർന്നടിഞ്ഞ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഒരു കോടിയിലേറെ കാഴ്‌ച്ചക്കാർ, മമ്മൂട്ടിയ്‌ക്ക് അഭിനന്ദന പെരുമഴ

ശനി, 6 മാര്‍ച്ച് 2021 (12:04 IST)
2018ൽ മലയാളത്തിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ തകർന്നടിഞ്ഞ മമ്മൂട്ടി ചിത്രമായ പരോളിന്റെ ഹിന്ദി പതിപ്പിന് യൂ ട്യൂബിൽ വൻ വരവേൽപ്. യൂട്യൂബിൽ റിലീസ് ചെയ്‌ത് 10 ദിവസത്തിനുള്ളിലാണ് ചിത്രത്തിന്റെ നേട്ടം.പ്രേക്ഷകർക്ക് സംവിധായകൻ ശരത് സന്ദിത്ത് നന്ദി അറിയിച്ചിട്ടുണ്ട്.
 
ഫെബ്രുവരി 23നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ റിലീസ് ചെയ്‌തത്. അലക്സ് എന്ന ജയിൽപുളളിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അലക്സിന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഇനിയ മിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍