നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി നടൻ പരേഷ് റാവലിനെ നിയമിച്ചു

വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (19:12 IST)
നടൻ പരേഷ് റാവലിനെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ അധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ളാദ് സിങ് പട്ടേലാണ് ഈ വിവരം അറിയിച്ചത്. പ്രശസ്‌ത ബോളിവുഡ് താരമായ പരേഷ് റാവൽ ദേശീയ അവാർഡ് ജേതാവ് കൂടിയാണ്.
 
പരേഷ് റാവലിന്റെ നേതൃത്വത്തിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ കൂടുതൽ ഉയരങ്ങളിലേക്കെത്തുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി അഭിപ്രായപ്പെട്ടു. മുൻ ലോക്‌സഭാ അംഗം കൂടിയാണ് പരേഷ് റാവൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍