Trailer:നടി സുരഭി ലക്ഷ്മിയുടെ തിരിച്ചുവരവ്, ചിരിപ്പിച്ച് പത്മ ട്രെയിലര്‍

കെ ആര്‍ അനൂപ്
വ്യാഴം, 14 ജൂലൈ 2022 (17:18 IST)
പത്മ നാളെ തീയറ്ററുകളില്‍ എത്തും. ജൂലൈ 15ന് പ്രദര്‍ശനത്തിനെത്തുന്ന അനൂപ് മേനോന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. സിനിമയില്‍ മികച്ച പ്രകടനമാണ് നടി സുരഭി ലക്ഷ്മി കാഴ്ചവെക്കുന്നത്.
അനൂപ് മേനോന്‍ പദ്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.
രോഗികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിലൂടെയാണ് കഥ വികസിക്കുന്നത്. റിലേഷന്‍ഷിപ്പ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്. അനൂപ് മേനോനും സുരഭിയും ദമ്പതികളയാണ് വേഷമിടുന്നത്.നിനോയ് വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article