ബോക്‌സറായി ആര്യ, 'സാർപ്പട്ട പരമ്പരൈ' വരുന്നു !

കെ ആർ അനൂപ്
ബുധന്‍, 2 ഡിസം‌ബര്‍ 2020 (20:22 IST)
നടൻ ആര്യ ബോക്സർ ആയി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിന് ‘സാർപ്പട്ട പരമ്പരൈ’ എന്ന് പേര് നൽകി. പാ. രഞ്ജിത്ത്  സംവിധാനം ചെയ്യുന്ന ഈ സിനിമ ആര്യയുടെ മുപ്പതാമത്തെ ചിത്രംകൂടിയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.
 
 ബോക്സിങ് താരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. 1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ അറിയപ്പെട്ടിരുന്ന സാർപ്പട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് ജീവിതം വരച്ചു കാണിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നാണ് സൂചന. കെ-9 സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.
 
 പാ. രഞ്ജിത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ ഛായാഗ്രാഹകൻ മുരളിയും സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഈ ചിത്രത്തിൻറെയും ഭാഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article