മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തവാസിയുടെ അന്ത്യം. കുറച്ചുദിവസങ്ങൾക്ക് മുമ്പ് സഹായമഭ്യർത്ഥിച്ചുകൊണ്ട് തവസിയുടേതായി പുറത്തുവന്ന വീഡിയോ ആരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. സിനിമാലോകത്തെ പ്രമുഖർ അദ്ദേഹത്തിന് ഉടൻ തന്നെ സഹായവാഗ്ദാനവുമായി എത്തിയെങ്കിലും അതിന് കാത്തുനിൽക്കാതെയാണ് പ്രിയപ്പെട്ട നടൻ യാത്രയാകുന്നത്.
വരുത്തപ്പെടാത വാലിബർ സംഘം, സീമരാജ, അഴകർസാമിയിൻ കുതിരൈ, രജനിമുരുകൻ തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് തവസി ശ്രദ്ധേയനായി മാറിയത്.