കേബിൾ ടിവിയെ മറികടന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ, തിയേറ്ററുകൾക്ക് മാത്രമല്ല സാറ്റലൈറ്റ് ചാനലുകൾക്കും ഭീഷണി

ചൊവ്വ, 23 ഓഗസ്റ്റ് 2022 (19:44 IST)
യുഎസിൽ കേബിൾ ടിവിയെ മറികടന്ന് ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ. ആഗോള മാർക്കറ്റിങ് ഗവേഷണ സ്ഥാപനമായ നീൽസൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ്,സെപ്റ്റംബർ മാസങ്ങളിൽ വമ്പൻ ഒടിടി റിലീസുകൾ വരാനിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം എച്ച്ബിഒ മാക്സ് തങ്ങളുടെ ജനപ്രിയ സീരീസായ ഗെയിം ഓഫ് ത്രോൺസിൻ്റെ ഭാഗമാായ ഹൗസ് ഓഫ് ഡ്രാഗൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തിരുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ലോർഡ് ഓഫ് ദി റിങ്സ് ആമസോണിൽ റിലീസ് ചെയ്യാനിരിക്കയാണ്. 34.8 ശതമാനം സ്ട്രീമിങാണ് യുഎസിലെ ആകെ ടെലിവിഷൻ ഉപഭോഗത്തിലുള്ളത്.  നീൽസൺ ദി ഗേജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  34.4 ശതമാനമാണ് കേബിൾ ഉപഭോഗം.
 
ബ്രോഡ്കാസ്റ്റ് ടിവി 21.6 ശതമാനമാണ്. നേരത്തെ തന്നെ ഒടിടി ബ്രോഡ്കാസ്റ്റ് ടിവിയെ മറികടന്നിരുന്നു. ഇതാദ്യമായാണ് കേബിൾ ടിവിയെ ഒടിടി മറികടക്കുന്നത്. ജനങ്ങളുടെ ടിവി ഉപഭോഗ രീതിയിലെ മാറ്റമാണ് ഇത് കാണിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ആഗോളത്തലത്തിൽ തന്നെ സമാനമായ മാറ്റം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ ആഴ്ചയിൽ 19.100 കോടി മിനിറ്റ് നേരം ആളുകൾ ചിലവിടുന്നുവെന്നാണ് കണക്ക്. പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹുലു, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഉപഭോഗത്തിന്റെ കാര്യത്തിൽ മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍