ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളില്‍ക്കൂടി സഞ്ചരിക്കേണ്ടിവരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളില്‍ക്കൂടിയാണ് അന്വേഷണത്തിന്റെ തലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. കോട്ടയം,കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നീ ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിച്ചിരിക്കുന്നത്.
എം.എ. നിഷാദിന്റെ പിതാവും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ രംഗങ്ങളില്‍ ഉന്നത പദവികള്‍ വഹിക്കുകയും ചെയ്തിട്ടുള്ള, മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍് പി..എം. കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയില്‍ നിന്നും പ്രമാദമായ രണ്ടു കേസുകള്‍ ക്രോഡികരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവര്‍ത്തകനു മായ ജീവന്‍ തോമസ്സിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെയും ചുരുളുകളുമാണ് ഈ ചിത്രത്തിലൂടെ നിവര്‍ത്താന്‍ ശ്രമിക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ജീവന്‍ തോമസ്സിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്‌സാണ്ഡര്‍ , ഷഹീന്‍ സിദ്ദിഖ്, ബിജു സോപാനം, ദുര്‍ഗാ കൃഷ്ണ,ഗൗരി പാര്‍വ്വതി, , അനീഷ് കാവില്‍ എന്നിവരാണ് ഇല്‍വസ്റ്റി ശേഷന്‍ ടീമിനെ നയിക്കുന്നത്.
സമുദ്രക്കനി, വാണിവിശ്വനാഥ്, സായ് കുമാര്‍, മുകേഷ്, വിജയ് ബാബു, സുധീര്‍ കരമന, അശോകന്‍ കലാഭവന്‍ ഷാജോണ്‍, അനുമോള്‍,, ബൈജു സന്തോഷ് ജോണി ആന്റെണി, രമേഷ് പിഷാരടി,ശിവദ, മഞ്ജു പിള്ള, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, പി.ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പില്‍ അശോകന്‍,, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി ്യുഅനു നായര്‍, സിനി ഏബ്രഹാം, ദില്‍ഷാ പ്രസാദ്,മഞ്ജു സുഭാഷ് , ജയകൃഷ്ണന്‍, ജയകുമാര്‍, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠന്‍, എന്നിവര്‍ താരനിരയിലെ പ്രധാനികളാണ്.