കുടുംബവും സൗഹൃദവും സന്തോഷവും നിറഞ്ഞൊരു കുടുംബകഥ. പ്രത്യേകമൊരു സാഹചര്യത്തിൽ റിവഞ്ച് ചെയ്യാൻ തയ്യാറാകേണ്ടി വരുന്ന നായകൻ. അതാണ് ഊഴത്തിന്റെ ഇതിവൃത്തം. ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സി ജോര്‍ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ഈണം പകരുന്നു.