ജഗതിയെ ഓര്‍ക്കുന്നത് മമ്മൂട്ടിയും ദിലീപും മാത്രം!

Webdunia
ചൊവ്വ, 29 ജൂലൈ 2014 (11:31 IST)
അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാറിനെ ഓര്‍മ്മിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദിലീപും മാത്രം. സ്ഥിരമായി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ തിരക്കുന്ന രണ്ടുപേരേയുള്ളൂ. അത് ദിലീപും മമ്മൂട്ടിയുമാണെന്ന് ജഗതിയുടെ മകള്‍ പാര്‍വതിയാണ് വ്യക്തമാക്കിയത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ വെളിപ്പെടുത്തല്‍.
 
തങ്ങളെ അത്ഭുതപ്പെടുത്തിയത് മമ്മൂട്ടിയാണ്. ജഗതിയും മമ്മൂട്ടിയും ചേരില്ലായെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. രണ്ടുപേരും പരസ്പരം കണ്ടാല്‍ തര്‍ക്കമാണെന്നും. എന്നാല്‍, അതൊക്കെ തെറ്റാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്നും പാര്‍വതി പറഞ്ഞു. 
 
ജഗതി സിനിമയിലേക്കു തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടി. ജഗതിയെ കാണാന്‍ ചാനലുകാരെയൊക്കെ കൂട്ടി വരുന്ന പ്രമുഖരെ പ്രോത്സാഹിപ്പിക്കാറില്ല. ജഗതിയുടെ ചികിത്സയുടെ കാര്യവും ദിലീപ്  മാത്രമേ തിരക്കാറുള്ളൂ. താരസംഘടനയായ അമ്മയുടെ സഹായം വേണ്ടെന്നു വയ്ക്കരുതെന്നും അത് ജഗതിക്ക് അര്‍ഹതപ്പെട്ടതാണെന്നും ദിലീപാണ്  വിളിച്ചു പറഞ്ഞത്. തീര്‍ച്ചയായും ഈ സഹായം വാങ്ങും. ജഗതി നല്ലപോലെ ഇരുന്ന കാലത്തെ ബന്ധങ്ങള്‍ക്കെന്തുപറ്റിയെന്നാണ് തങ്ങള്‍ ആശ്ചര്യപ്പെടുന്നതെന്നും പാര്‍വതി പറഞ്ഞു.