സൂപ്പര്‍ ശരണ്യയുടെ ഒരു വര്‍ഷം! ആഘോഷമാക്കി അനശ്വര, ചിത്രം എത്ര കോടി നേടി?

കെ ആര്‍ അനൂപ്

ശനി, 7 ജനുവരി 2023 (15:18 IST)
'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡി ഒരുക്കിയ 'സൂപ്പര്‍ ശരണ്യ'യും വലിയ വിജയമായി മാറിയിരുന്നു. സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നടി അനശ്വര. 2021 ജനുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 40 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. 24 കോടി ബോക്‌സ് ഓഫീസില്‍ നിന്നും 'സൂപ്പര്‍ ശരണ്യ'സ്വന്തമാക്കി.
 
 അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. വിനീത് വിശ്വം, നസ്ലന്‍, മമിത ബൈജു, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ദേവിക ഗോപാല്‍ നായര്‍, റോസ്ന ജോഷി, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്,കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.
സജിത് പുരുഷനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും ആകാശ് ജോസഫ് വര്‍ഗീസ് ചിത്രത്തിലെ എഡിറ്റിംഗ് ചെയ്യുന്നു.സുഹൈല്‍ കോയയുടെതാണ് വരികള്‍.ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ഷെബിന്‍ ബെക്കറും ഗിരീഷ് എഡിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
 
'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ' എന്നീ ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ ഗിരീഷ് എ ഡി മൂന്നാം തവണയും നസ്ലെനുമായി ഒന്നിക്കുന്നു. 'ഐ ആം കാതലന്റെ' തിരക്കിലാണ് ഗിരീഷ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍