മമ്മൂട്ടിയുടെ വണ്‍ ട്രെയിലറിന് നാല് മില്യണ്‍ കാഴ്ചക്കാര്‍, നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
വെള്ളി, 14 മെയ് 2021 (09:11 IST)
മമ്മൂട്ടിയുടെ വണ്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. അതിനുള്ള തെളിവാണ് ഇപ്പോഴും സിനിമയുടെ ട്രെയിലര്‍ ആളുകള്‍ കാണുന്നവെന്നത്. നാല് മില്യണ്‍ കൂടുതല്‍ കാഴ്ചക്കാര്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ചിത്രത്തിനും ട്രെയിലറിനും ലഭിച്ച പ്രേക്ഷക സ്വീകാര്യതയ്ക്ക് വണ്‍ ടീം നന്ദി പറഞ്ഞു.   
 
'ട്രെയിലറിന് ലഭിച്ച നാല് മില്യണ്‍ കൂടുതല്‍ സ്‌നേഹത്തിന് നന്ദി.കടക്കല്‍ ചന്ദ്രന്‍ ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ഭരിക്കുന്നു'-വണ്‍ ടീം കുറിച്ചു.
 
അടുത്തിടെ വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതോടെ കൂടുതല്‍ പ്രേക്ഷകര്‍ ചിത്രം കണ്ടു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.
 
വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിച്ചു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കി.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article