‘വിക്രം’ - കമല്‍ഹാസന്‍റെ പുതിയ ചിത്രം, ഏറെ നിഗൂഢതകള്‍ ഒളിപ്പിക്കുന്ന ടീസര്‍ പുറത്ത് !

ജോണ്‍സി ഫെലിക്‍സ്

ശനി, 7 നവം‌ബര്‍ 2020 (20:31 IST)
തന്‍റെ അറുപത്തിയാറാം ജന്‍‌മദിനത്തില്‍ പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ട് കമല്‍ഹാസന്‍. കമലിന്‍റെ ഇരുനൂറ്റിമുപ്പത്തിരണ്ടാം ചിത്രത്തിന് ‘വിക്രം’ എന്നാണ് പേര് നിശ്ചയിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.
 
1986ല്‍ വിക്രം എന്ന പേരില്‍ കമല്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്. അതൊരു സ്പൈ ത്രില്ലറായിരുന്നു. എന്നാല്‍ ആ സിനിമയുമായി പേരിലല്ലാതെ മറ്റൊരു സാമ്യവും പുതിയ ചിത്രത്തിന് ഉണ്ടായിരിക്കില്ല.
 
മാനഗരം, കൈദി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്തത് വിജയ് നായകനായ മാസ്റ്റര്‍ ആയിരുന്നു. ആ സിനിമ കൊവിഡ് കാരണം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. 
 
വിക്രം എന്ന ചിത്രത്തില്‍ ഏറെ നിഗൂഢതകള്‍ ഉള്ള ഒരു കഥാപാത്രമായാണ് കമല്‍ഹാസന്‍ എത്തുന്നത്. ‘വണ്‍സ് അപോണ്‍ എ ടൈം, ദേര്‍ ലിവ്‌ഡ് എ ഗോസ്റ്റ് നെയിംഡ് വിക്രം’ എന്നാണ് ടീസറില്‍ എഴുതിക്കാണിക്കുന്ന വാചകം.
 
രാജ്‌കമല്‍ ഫിലിംസിനുവേണ്ടി കമല്‍ഹാസന്‍ തന്നെ നിര്‍മ്മിക്കുന്ന വിക്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍