ജൂനിയര്‍ എന്‍ടിആറിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍, 'എന്‍ടിആര്‍ 31' വരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 20 മെയ് 2021 (16:25 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറുമായി ഒരു ചിത്രം ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോളിതാ ഇരുവരും പുതിയൊരു സിനിമയ്ക്കായി കൈകോര്‍ക്കുമെന്ന് സ്ഥിരീകരിച്ചു. 'എന്‍ടിആര്‍ 31' താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രശാന്ത് നീല്‍ തന്നെയാണ് കൈമാറിയത്. ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് സിനിമ പ്രഖ്യാപിച്ചത്. 
 
പ്രഭാസിന്റെ ബഹുഭാഷാ ചിത്രമായ സലാറിന്റെ തിരക്കിലാണ് പ്രശാന്ത് നീല്‍. ഈ ചിത്രം പൂര്‍ത്തിയായ ശേഷം ജൂനിയര്‍ എന്‍ടിആറിന്റെ സിനിമയുടെ ജോലികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. എസ്എസ് രാജമൗലിയുടെ മെഗാ ബജറ്റ് ചിത്രമായ ആര്‍ആര്‍ആറിന്റെ ഭാഗമാണ് ജൂനിയര്‍ എന്‍ടിആര്‍. ഒക്ടോബറില്‍ ഈ ചിത്രം റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍