ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ വിജയത്തിന് ശേഷം 'ദളപതി 65' എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറും വിജയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അണിയറയില്‍ ഒരു ചിത്രം ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. അറ്റ്‌ലി ഈ ചിത്രം സംവിധാനം ചെയ്യുമെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.