പരിപാടിയുടെ നടത്തിപ്പുകാരനായ പ്രമോദ് ശർമയാണ് താരത്തിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡൽഹിയിൽ ഒരു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ താരത്തിന് മുൻകൂറായി 37 ലക്ഷം രൂപ നൽകി. എന്നാൽ താരം പരിപാടിയിൽ പങ്കെടുത്തില്ല. നിരവധി തവണ ബന്ധപ്പെട്ടിട്ടും താരം പണം തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.