ആദ്യം മഞ്ജുവാര്യര്‍ തൊട്ടുപിറകെ ആസിഫലി,ഒടിടി റിലീസ് പ്രഖ്യാപിച്ച് ജാക്ക് ആന്റ് ജില്ലും കുറ്റവും ശിക്ഷയും

കെ ആര്‍ അനൂപ്

വെള്ളി, 17 ജൂണ്‍ 2022 (15:03 IST)
പുതിയ മലയാള സിനിമകള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്റ് ജില്ലും ആസിഫലിയുടെ ഒരുക്കിയ കുറ്റവും ശിക്ഷയും ഈ മാസം തന്നെ ഒടിടിയില്‍ റിലീസ് ആകും.
 
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത
'ജാക്ക് ആന്‍ഡ് ജില്‍'ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 16ന് മഞ്ജു വാര്യര്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു എന്നിവരും സിനിമയിലുണ്ട്.
 
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്. ജൂണ്‍ 24 ന് ഒടിടിയില്‍ റിലീസ് ചെയ്യും.നെറ്റ്ഫ്‌ലിക്‌സാണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍