മമ്മൂട്ടിയുടെ ലാല്‍ മഞ്ജുവിന്റെ ലാലേട്ടന്‍, പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 21 മെയ് 2022 (10:03 IST)
മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് മലയാള സിനിമ ലോകം. അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കാന്‍ മത്സരിക്കുകയാണ് നടീനടന്മാര്‍. രാവിലെ തന്നെ മമ്മൂട്ടിയും ലാലിന് ആശംസകള്‍ നേരുന്നു.
 
'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍'- മമ്മൂട്ടി കുറിച്ചു.
മഞ്ജുവാര്യരും മോഹന്‍ലാലിന് ആശംസകളുമായി എത്തി.'ജന്മദിനാശംസകള്‍ ലാലേട്ടാ'എന്നാണ് നടി കുറിച്ചത്.
ഖത്തറില്‍ പിറന്നാളാഘോഷിക്കുന്ന ലാലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.സുചിത്രയും ആന്റണി പെരുമ്പാവൂരും ഭാര്യയും ആഘോഷത്തിന്റെ ഭാഗമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍