'ദൃശ്യം 2' പുറത്തിറങ്ങിയപ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫ് നേരിട്ട ചോദ്യങ്ങളില്‍ ഒന്നായിരുന്നു സിനിമയുടെ മൂന്നാം ഭാഗം എപ്പോള്‍ വരും എന്നത്. ദൃശ്യം3 സംഭവിക്കുമോ എന്ന കാര്യം സംവിധായകന്‍ തന്നെ പറയുകയാണ്.
ഇപ്പോള്‍ അങ്ങനെയൊരു ചിന്തയില്ലെന്നും എന്നെങ്കിലും ചിത്രം വരുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് ജിത്തു ജോസഫ് പറയുന്നത്.
എങ്ങനെയെങ്കിലും ചിത്രത്തിന് ഒരു മൂന്നാം ഭാഗമൊരുക്കാനുള്ള ശ്രമമില്ലെന്നും അതിനുള്ള ആശയം തോന്നിയാല്‍ മാത്രം അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആലോചനകള്‍ സജീവമാണെന്നും ജിത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.