മലയാള സിനിമയുടെ പുതിയ പ്രതീക്ഷകള്‍,'പവി കെയര്‍ ടേക്കര്‍' ട്രെയിലറും 'ഗുരുവായൂരമ്പലനടയില്‍'ടീസറും ഒറ്റ ക്ലിക്കില്‍ കാണാം

കെ ആര്‍ അനൂപ്

വെള്ളി, 19 ഏപ്രില്‍ 2024 (09:07 IST)
Guruvayoorambala Nadayil Official Teaser, Pavi Caretaker - Official Trailer
നടനും സംവിധായകനുമായ വിനീത് കുമാര്‍ ഒരുക്കുന്ന 'പവി കെയര്‍ ടേക്കര്‍' റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 26ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്.
 
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 
 
വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയില്‍' ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്.പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും ഒന്നിക്കുന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നു.
 
കഴിഞ്ഞ മെയ് 12 ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.ആദ്യ രണ്ട് ഷെഡ്യൂളുകളില്‍ ബേസില്‍ ജോസഫിനൊപ്പമുളള ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. അന്ന് പൃഥ്വിരാജ് ജോയിന്‍ ചെയ്യേണ്ടതായിരുന്നു, ചിത്രീകരണത്തിനിടെ പരിക്കേറ്റ് രണ്ടുമാസത്തോളം വിശ്രമത്തില്‍ ആയിരുന്നു നടന്‍. അതിനാല്‍ ചിത്രീകരണം നീണ്ടു പോകുകയായിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍