മോഹന്‍ലാലിന്റെ മകനെന്ന നിലയിലാണ് ആദി എന്ന സിനിമയില്‍ നായകനായി ലോഞ്ച് ചെയ്യപ്പെട്ടതെങ്കിലും ഇന്ന് മലയാള സിനിമയില്‍ താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകളെയും ലളിതമായ ജീവിതത്തെയും സ്‌നേഹിക്കുന്ന പ്രണവ് വര്‍ഷത്തില്‍ ഒരു പടമെന്ന രീതിയിലാണ് ചെയ്യാറുള്ളത്. ഹൃദയം എന്ന സിനിമ ഇറങ്ങി 2 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രണവിന്റെ പുതിയ സിനിമയായ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്നത്. ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും പ്രണവിന്റെ പ്രതിഫലം അത്ര നിസാരമല്ലെന്നാണ് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിലെ വിവരങ്ങള്‍ പറയുന്നത്.
2018ല്‍ തന്റെ ആദ്യ സിനിമയായ ആദിക്കായി കാര്യമായ പ്രതിഫലമൊന്നും പ്രണവ് വാങ്ങിയിരുന്നില്ല. ആദിക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട്,മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ഹൃദയം എന്നീ സിനിമകളാണ് പ്രണവ് ചെയ്തത്. ഹൃദയത്തിന് ശേഷം ഇറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്കായി 3 കോടി രൂപയാണ് പ്രണവ് വാങ്ങിയതെന്നാണ് ഐഎംഡിബി പറയുന്നത്. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍,ജയസൂര്യ എന്നീ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണിത്.