ഉണ്ണി മുകുന്ദനേക്കാള്‍ പ്രതിഫലം പ്രണവ് മോഹന്‍ലാലിന്, ഫഹദും നിവിന്‍ പോളിയും നിസ്സാരക്കാരല്ല, പൃഥ്വിരാജിന് ലഭിക്കുന്നതോ ?
പുതിയ ഉയരങ്ങള്‍ തേടിയുള്ള യാത്രയിലാണ് മലയാള സിനിമ. 2024 മോളിവുഡിന് നല്ല കാലമാണ്. നിലവില്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളെല്ലാം വിജയമായി കഴിഞ്ഞു. ആടുജീവിതം, വര്‍ഷങ്ങള്‍ക്കുശേഷം, ആവേശം, ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. വിഷുദിനത്തില്‍ ഈ നാല് ചിത്രങ്ങള്‍ കൂടി ചേര്‍ന്ന് 10.5 കോടിയാണ് നേടിയത്. ഈ നാല് സിനിമകളിലെ പ്രധാന നടന്മാര്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് നോക്കാം.
മലയാളത്തിലെ യുവ താരനിര അണിനിരന്ന വര്‍ഷങ്ങള്‍ക്കുശേഷം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, കല്യാണി പ്രദര്‍ശന്‍ ഉള്‍പ്പെടെ വലിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. പ്രണവ് മോഹന്‍ലാല്‍ ഒരു സിനിമയ്ക്ക്
ആദ്യദിനം തന്നെ മുന്നില്‍ നിന്ന് നയിക്കുന്ന ഫഹദിന്റെ ആവേശം തന്നെയാണ് വിഷുദിനത്തിലും തരംഗമായത്. വിഷു ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയതും ആവേശം തന്നെയാണ്. ഇന്നലെ 3.9 കോടി കളക്ഷനാണ് ആവേശം സ്വന്തമാക്കിയത്. കരിയറില്‍ ഉയര്‍ന്ന സമയത്തിലൂടെ കടന്നുപോകുന്ന ഫഹദ് ഫാസില്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം നാലു മുതല്‍ 8 കോടി വരെയാണ്.