ആറാം ദിവസവും 2 കോടിക്ക് മുകളില്‍ കളക്ഷന്‍,വര്‍ഷങ്ങള്‍ക്കുശേഷം ഇതുവരെ എത്ര നേടി ?

കെ ആര്‍ അനൂപ്

ബുധന്‍, 17 ഏപ്രില്‍ 2024 (15:22 IST)
പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച വര്‍ഷങ്ങള്‍ക്കുശേഷം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.
 
റിലീസായ ആദ്യ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏകദേശം 18 കോടി നേടി.ആറാം ദിവസമായ ഏപ്രില്‍ 16 ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്ന് മാത്രം ഏകദേശം 2.25 കോടി രൂപയാണ് ചിത്രം നേടിയത്.ചൊവ്വാഴ്ച 39.90% ഒക്യുപന്‍സി നേടാനായി.
 
വിദേശ വിപണികളില്‍ നിന്ന് 22 കോടി രൂപ നേടി.ഇതോടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി കളക്ഷന്‍ 40.2 കോടിയായി.
 
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍