'ചാക്കോച്ചാ ഇത് പറഞ്ഞേ പറ്റൂ'; ജയസൂര്യയെ പോലെയല്ല കുഞ്ചാക്കോ ബോബന്‍, ആ കാര്യത്തെക്കുറിച്ച് നടി മഞ്ജുപിള്ള

കെ ആര്‍ അനൂപ്

വ്യാഴം, 18 ഏപ്രില്‍ 2024 (09:30 IST)
സിനിമയില്‍ തന്നെക്കാള്‍ മൂത്തയാളുകള്‍ വരെ ചേച്ചി എന്നാണ് വിളിക്കാറുള്ളത് മഞ്ജുപിള്ള. കുഞ്ചാക്കോ ബോബനും താനും സമപ്രായക്കാരാണ്. എന്നാല്‍ ചാക്കോച്ചന്‍ തന്നെ ചേച്ചി എന്നാണ് വിളിക്കുന്നത്. സോറി ചാക്കോച്ച എനിക്കിത് പറയാതിരിക്കാന്‍ പറ്റില്ലെന്ന് ചിരിച്ചുകൊണ്ട് മഞ്ജു പിള്ള പറഞ്ഞു തുടങ്ങുന്നു. 
 
'എന്നെക്കാളും മൂത്ത ആളുകള്‍ വരെ എന്നെ ചേച്ചി എന്നാണ് വിളിക്കുക. സോറി ചാക്കോച്ചാ എനിക്കിത് പറയാതിരിക്കാന്‍ പറ്റില്ല. ചാക്കോച്ചനും ഞാനും സെയിം ഏജ് ആണ്. വിളിക്കുന്നത് ചേച്ചി എന്നാണ്. ജയന്‍ എന്നെക്കാളും ഒരു വയസ്സ് താഴെയാണ്. എടി, എന്താടി എന്നൊക്കെയാണ് ജയന്‍ എന്നെ വിളിക്കുക. അങ്ങനെ ഒരു വൈബാണ് അവന്റേത്.',-മഞ്ജുപിള്ള പറഞ്ഞു.
 
ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയാണ് മഞ്ജുപിള്ള മനസ്സ് തുറന്നത്.
 
ഈയടുത്താണ് നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വിവാഹ മോചിതരായെന്ന വാര്‍ത്ത പുറത്തുവന്നത്. സുജിത് തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും അടുത്തിടെ വിവാഹമോചനത്തിന്റെ നടപടികള്‍ പൂര്‍ത്തിയായെന്നും ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണെന്നും സുജിത്ത് പറഞ്ഞത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍