എനിക്ക് 66 വയസ്സുണ്ട്, 30 കാരിയായ ശോഭിതയുമായുള്ള കിസ് സീനുകൾ ആദ്യം ബുദ്ധിമുട്ടുണ്ടാക്കി : അനിൽ കപൂർ

Webdunia
ബുധന്‍, 1 മാര്‍ച്ച് 2023 (16:09 IST)
അനിൽ കപൂർ, ആദിത്യ റോയ് കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ദ നൈറ്റ് മാനേജർ എന്ന വെബ് സീരീസ് ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തത് മുതൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സീരീസിൽ ശൈലേന്ദ്ര രൺഗാല ഷെല്ലി എന്ന പ്രധാനവില്ലൻ്റെ വേഷത്തിൽ അനിൽകപൂറും ഷെല്ലിയുടെ കുറ്റകൃത്യ നെറ്റ്‌വർക്കിനെ തകർക്കാനെത്തുന്ന ഓഫീസറായി ആദിത്യ റോയ് കപൂറും എത്തുന്നു.
 
സീരീസിൽ അനിൽകപൂറിൻ്റെ കാമുകിയായി എത്തുന്ന ശോഭിത ധൂലിപാലയുമായി ഒട്ടേറെ ഇൻ്റിമേറ്റ് രംഗങ്ങൾ സീരീസിലുണ്ട്.ഇതിൽ പലതും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ രംഗങ്ങളെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് അനിൽകപൂർ. സീരീസിൽ ഈ രംഗങ്ങൾ ചെയ്യുന്നതിനിടെ ഒരു പാട് ബുദ്ധിമുട്ടുകൾ തനിക്കും ശോഭിതയ്ക്കും ഇടയിലുണ്ടായതായി അനിൽ കപൂർ പറയുന്നു.
 
 വളരെയേറെ സീനിയർ താരമാണെങ്കിലും ഇത്തരം രംഗങ്ങൽ മുൻപ് ചെയ്തിട്ടില്ലാത്തതിനാൽ ഞാൻ ആശങ്കയിലായിരുന്നു. എന്നാൽ ദയാപൂർവമാണ് ശോഭിത കൂടെ അഭിനയിച്ചത്.അതെന്നെ വളരെയേറെ സഹായിച്ചു. ഇപ്പോഴത്തെ ചെറുപ്പക്കാർക്കൊപ്പം ജോലി ചെയ്യുന്നതും അവരുടെ പിന്തുണ എത്രമാത്രം പ്രയോജനം ചെയ്യുമെന്നും ഇപ്പോഴാണ് മനസിലാക്കുന്നത്. അനിൽ കപൂർ പറഞ്ഞു.
 
2016ൽ ബിബിസി എയർ ചെയ്ത ദ നൈറ്റ് മാനേജറിൻ്റെ ഇന്ത്യൻ റീമേയ്ക്കാണ് ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. ഗോൾഡൻ ഗ്ലോബ് അടക്കം നിരവധി പുരസ്കാരങ്ങൾ ഇംഗ്ലീഷ് സീരീസ് നേടിയിരുന്നു. മലയാളത്തിൽ ദുൽഖർ സൽമാൻ നായകനായ കുറുപ്പിൽ ശോഭിത വേഷമിട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article