ലൈംഗികതയെരു ആനന്ദമായി കരുതുന്നതിന് പകരം ഒരു കടമയായി മാത്രമാണ് ഇന്ത്യന്‍ സ്ത്രീകള്‍ കരുതുന്നത്. പുരുഷന്റെ ആനന്ദത്തിനും പ്രത്യുല്പാദനത്തിനും വേണ്ടിയാണ് ലൈംഗികതയെന്ന് മിക്ക ഇന്ത്യന്‍ സ്ത്രീകളും വിശ്വസിക്കുന്നു. നമ്മുടെ സിനിമകളില്‍ എന്താണ് കാണിച്ചത്. നിങ്ങള്‍ സ്ത്രീയാണെങ്കില്‍ അടിസ്ഥാന കാര്യം ഒരു പുരുഷനെ കണ്ടെത്തുക എന്നതാണ്. ഉമ്മ വെച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് കുറേക്കാലം ഞാനും കരുതിയിരുന്നു. ഇപ്പോഴുള്ള സിനിമകളിലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷന്മാരെ ആശ്രയിക്കാതെ സ്ത്രീകള്‍ സമ്പാദിക്കാന്‍ ആരംഭിച്ചതോടെ വിവാഹമോചനങ്ങള്‍ ഉയര്‍ന്നു. കാര്യങ്ങള്‍ മാറിവരുന്നുണ്ട്. ഇന്ന് ചില സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ സമ്പാദിക്കുന്നു. ലൈംഗികതയെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് ഇന്ത്യക്കാര്‍ അവസാനിപ്പിക്കണം. ലൈംഗികത ആസ്വാദ്യകരമായ കാര്യമാണെന്ന് ചെറിയൊരു വിഭാഗം സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുള്ളു. നീന ഗുപ്ത പറഞ്ഞു.