സിനിമയിലെ സെക്‌സ് സീനുകളില്‍ അഭിനയിക്കാന്‍ താല്പര്യക്കുറവുണ്ടായിരുന്നുവെന്ന് ബോളിവുഡ് നടി കരീന കപൂര്‍. ഡേര്‍ട്ടി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലെ സെക്‌സ് സീനുകളുടെ ചിത്രീകരണത്തെ പറ്റിയും താന്‍ ചെയ്ത വേഷങ്ങളെ പറ്റിയും കരീന സംസാരിച്ചത്. 25 വര്‍ഷത്തെ സിനിമാ കരിയറില്‍ ഒരു സെക്‌സ് സീനിലും താന്‍ അഭിനയിച്ചിട്ടില്ലെന്ന് കരീന പറയുന്നു.
അത് മനപൂര്‍വം എടുത്തൊരു തീരുമാനമാണ്. ഒരു കഥയ്ക്ക് മുന്നോട്ട് പോകാന്‍ അത്തരം സീനുകള്‍ ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ തന്നെ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ല. 44കാരിയായ കരീന പറയുന്നു. അതേസമയം 2003ല്‍ പുറത്തിറങ്ങിയ ചമേലി എന്ന സിനിമയില്‍ ലൈംഗിക തൊഴിലാളിയായാണ് കരീന അഭിനയിച്ചത്. 2013ല്‍ സത്യാഗ്രഹ, 2012ല്‍ ഹീറോയിന്‍ തുടങ്ങിയ സിനിമകളില്‍ സെക്‌സ് സീനുകള്‍ ഉണ്ടായിരുന്നുവെങ്കിലും കരീനയുടെ നിര്‍ബന്ധപ്രകാരം ആ സീനുകള്‍ ഒഴിവാക്കിയിരുന്നു.