അനാമോര്‍ഫിക് വൈഡ് സ്‌ക്രീന്‍ ഫോര്‍മാറ്റിലാണ് ബസൂക്ക തിയറ്ററുകളില്‍ കാണാന്‍ സാധിക്കുക. അതായത് സാധാരണ സിനിമകള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിശാലമായ വിഷ്വല്‍ ഇഫക്ട് ബസൂക്കയ്ക്കുണ്ടാകും. അലെക്‌സ 35 ക്യാമറയിലൂടെ എആര്‍ആര്‍ഐ ഡിജിറ്റല്‍ സിനിമാട്ടോഗ്രഫിയാണ് ബസൂക്കയുടേത്. വൈഡ് ആംഗിള്‍ വിഷ്വല്‍സിന് ഏറെ പ്രാധാന്യം ഉണ്ടായിരിക്കും. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ബസൂക്കയുടെ പല മേഖലകളും പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഏപ്രില്‍ 10 നാണ് മമ്മൂട്ടി ചിത്രം ബസൂക്ക തിയറ്ററുകളിലെത്തുക. കേരളത്തില്‍ മാത്രം 200-225 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായാണ് മമ്മൂട്ടി ചിത്രം ബസൂക്ക മത്സരിക്കാന്‍ ഇറങ്ങുന്നത്. മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ്. ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. മലയാളത്തില്‍ അധികം പരിചിതമല്ലാത്ത ഗെയിം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.