Ndaakkippaattu Video Song |തല്ലുമാലയിലെ അടിച്ചുപൊളി ഗാനം,ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ടോവിനോ

Anoop k.r
ശനി, 30 ജൂലൈ 2022 (09:15 IST)
ടോവിനോ തോമസും കല്യാണ പ്രിയദർശനും ഒന്നിക്കുന്ന തല്ലുമാല(Thallumaala) ട്രെയിലർ ഈയടുത്താണ് പുറത്തിറങ്ങിയത്. കംപ്ലീറ്റ് എന്റർടെയ്നർ തന്നെയാകും സിനിമ. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ഹിറ്റായി മാറിയിരുന്നു. ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ടോവിനോ തോമസ് ഒന്നിക്കുന്ന തല്ലുമാലയിലെ അടിച്ചുപൊളി ഗാനം(Ndaakkippaattu Video Song) ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്ത് വരും.
 
ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണവാളൻ വസീം എന്ന കഥാപാത്രമായി ടോവിനോ വേഷമിടുന്നു. വ്ലോ​ഗർ ബീപാത്തുവായി കല്യാണിയും എത്തുന്നു. പോലീസ് യൂണിഫോമിൽ ഷൈൻ ടോം ചാക്കോയും പ്രത്യക്ഷപ്പെടുന്നുണ്ട്.ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ താരനിര സിനിമയിലുണ്ട്.ചിത്രം കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article