നയന്‍താരയുടെ വിവാഹവും ജീവിതവും ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കിയ ഡോക്യുമെന്ററിയായ ബിയോണ്ട് ദ ഫെയറിടെയ്ലിനെതിരെ ധനുഷ് നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടിയുമായി നയന്‍താര. കേസില്‍ പകര്‍പ്പാവകാശ ലംഘനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നയന്‍താരയുടെയും വിഘ്‌നേഷിന്റെയും അഭിഭാഷകന്‍ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയത്.
ഡോക്യുമെന്ററിയിലെ പ്രസ്തുത രംഗങ്ങള്‍ സ്വകാര്യ ലൈബ്രറിയില്‍ ഉള്ളതാണെന്നും സിനിമയുടെ മേക്കിംഗ് വീഡിയോയില്‍ ഭാഗമല്ലെന്നും അഭിഭാഷകന്‍ രാഹുല്‍ ധവാന്‍ വിശദീകരിച്ചു. അതിനാല്‍ തന്നെ പകര്‍പ്പാവകാശ നിയമത്തിന്റെ ലംഘനം നടന്നിട്ടില്ലെന്നും അഭിഭാഷകന്‍ മറുപടിയായി പറയുന്നു. കേസില്‍ ഡിസംബര്‍ 2നാണ് മദ്രാസ് ഹൈക്കോടതിയില്‍ വാദം നടക്കുക.