നയൻതാരയെ ധനുഷിന് ഇഷ്ടമായിരുന്നു, ഐശ്വര്യ പിണങ്ങി പോയതിന് കാരണം നയൻ! ആരോപണവുമായി അനന്തൻ

നിഹാരിക കെ എസ്

ശനി, 23 നവം‌ബര്‍ 2024 (11:40 IST)
നയൻതാര vs ധനുഷ് പോരിനാണ് തമിഴകം സാക്ഷിയാകുന്നത്. ധനുഷ് നിർമ്മിച്ച സിനിമയുടെ 3 സെക്കൻഡ് ഉള്ള ദൃശ്യത്തിന് പത്തുകോടി രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായും ധനുഷ് തന്നോട് പ്രതികാരദാഹിയെ പോലെയാണ് പെരുമാറുന്നതെന്നും തുടങ്ങി നടനെതിരെ ഗുരുതരമായ ആരോപണമാണ് നയൻതാര ഉന്നയിച്ചത്. എന്തുകൊണ്ടാണ് ധനുഷിന് നയൻതാരയുമായി പ്രശ്നമുണ്ടായതെന്ന ചോദ്യം പലരുമുന്നയിച്ചു. ധനുഷ്-വിഘ്നേഷ് ശിവൻ പ്രശ്നമാണ് ഇതിന് കാരണമെന്നായിരുന്നു പൊതുസംസാരം.
 
അതിൽ നടനും യൂട്യൂബറുമായ അനന്തൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. ധനുഷും ഭാര്യയും ബന്ധം വേർപിരിഞ്ഞതിന് കാരണം നയൻതാര ആണെന്നും പുതിയ പ്രശ്‌നങ്ങൾ ഇന്ന് തുടങ്ങിയതല്ലെന്നുമാണ് തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ അനന്തൻ വ്യക്തമാക്കുന്നത്. വിഘ്നേഷ് ശിവൻ നയൻതാരയുടെ ജീവിതത്തിൽ വന്നത് മുതൽ ധനുഷിന് ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നുവെന്നും അനന്തൻ പറയുന്നു. സാധാരണക്കാരനായ ഒരു അസിസ്റ്റന്റ് ഡയറക്ടർ വലിയൊരു നടിയെ വിവാഹം ചെയ്തു എന്നത് ധനുഷിന് ഉൾക്കൊള്ളാനായില്ലെന്നും ഇയാൾ പറയുന്നു.
 
മനുഷ്യർ എല്ലാരും യേശുക്രിസ്തുവും ബുദ്ധനും ഒന്നുമല്ലല്ലോ, ഇത്രയും കാലം തന്നോട് അടുപ്പത്തിലായിരുന്ന ഒരു നടിയെ പെട്ടെന്ന് ഒരാൾ വന്ന് തട്ടിയെടുത്തത് പോലെയായി. അതിന്റെ ഒരു ദേഷ്യം ഉണ്ടാവും. മാത്രമല്ല ധനുഷ് നിർമ്മിച്ച സിനിമയിൽ ഇവർ രണ്ടുപേരും നടന്ന രീതികളും അദ്ദേഹത്തിന് ഉൾക്കൊള്ളാൻ ആയില്ല. അതിനൊരു മറുപടി കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഇവർ തന്നെ ഒരു അവസരം കൊടുത്തത് പോലെയായി. ഇവരുടെ വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സിൽ കൊടുത്ത് വലിയൊരു തുക വാങ്ങിയിരുന്നുവെങ്കിൽ ഈ പ്രശ്‌നങ്ങളൊന്നും നടക്കില്ല.
 
ഈ സിനിമയുടെ ദൃശ്യങ്ങൾ വേണമെങ്കിൽ ധനുഷിനോട് നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതിനുപകരം അദ്ദേഹത്തിന്റെ മാനേജറെ ബന്ധപ്പെട്ട് തികച്ചും ഒഫീഷ്യൽ ആയിട്ടാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്തത്. അതിലും ധനുഷ് വഴങ്ങാതെ വന്നതോടെ നേരിട്ട് കാണണമെന്ന് നയൻതാര ആവശ്യപ്പെട്ടു. മാനേജരുടെ നിർബന്ധത്തെ തുടർന്ന് ധനുഷ് കാണാമെന്ന് സമ്മതിച്ചു. ഇതോടെ തന്റെ ഓഫീസിലേക്ക് വരാനാണ് നയൻതാര പറഞ്ഞത്. ആവശ്യം അവർക്കാണ് അങ്ങനെയുള്ളപ്പോൾ നടി ധനുഷിനെ കാണാൻ അങ്ങോട്ടാണ് പോകേണ്ടിയിരുന്നത്. അതിനുപകരം ഇങ്ങോട്ട് വരാൻ പറഞ്ഞത് നടനെ ചൊടിപ്പിച്ചു.
 
നയൻതാരയും വിഘ്‌നേശും വിവാഹിതരായത് തമിഴ് ഇൻഡസ്ട്രിയിലെ പലർക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്. അതിന് കാരണം പലരും ആഗ്രഹിച്ചിരുന്ന നയൻതാരയെ സാധാരണക്കാരന് കിട്ടി എന്നതാണ്. പ്രഭുദേവയും സിമ്പുവും മാത്രമല്ല നടൻ ധനുഷിനും നയൻതാരയെ ഇഷ്ടമായിരുന്നു. ഒരുകാലത്ത് ധനുഷ് നയൻതാരയെ സ്‌നേഹിച്ചിരുന്നു. നയൻതാരയ്ക്കും ഇഷ്ടമുണ്ടായിരുന്നു. ഇതൊക്കെ പുറംലോകത്തിന് അറിയാവുന്ന കാര്യമാണ്. ധനുഷും ഭാര്യ ഐശ്വര്യ രജനികാന്ത് ഇപ്പോൾ കോടതിയുടെ മുന്നിൽ വന്നു നിൽക്കുന്നതിന്റെ കാരണം തുടങ്ങിയത് തന്നെ നയൻതാരയുടെ പേരിലാണ്. അതിനുശേഷം ആണ് ധനുഷിന്റെ കുടുംബത്തിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നത് എന്നാണ് ഇയാൾ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍