മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രീലങ്കയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ നിര്‍മിക്കുന്നത് ആന്റോ ജോസഫ് ആണ്. സുഭാഷ് മാനുവല്‍, സി.ആര്‍.സലിം എന്നിവരാണ് സഹനിര്‍മാതാക്കള്‍. സി.വി.സാരഥി, രാജേഷ് കൃഷ്ണ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന്‍ ശ്യാം.
'ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം' എന്നാണ് സിനിമയുടെ ക്ലാപ്പ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനു ശേഷം ലാല്‍ ശ്രീലങ്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ലാല്‍ മടങ്ങിയതിനു പിന്നാലെയാണ് ഫഹദ് ഫാസില്‍ ശ്രീലങ്കയില്‍ എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ രംഗങ്ങളാണ് ലങ്കയില്‍ ഷൂട്ട് ചെയ്തത്. നയന്‍താര ഇതുവരെ ചിത്രീകരണത്തിനായി എത്തിയിട്ടില്ല.