സൂര്യയുടെ ഗജനി 2ല്‍ നയന്‍താരയും ഉണ്ടാകുമോ? പുതിയ ചര്‍ച്ചകളില്‍ ആരാധകര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (11:24 IST)
സൂര്യയുടെ ഗജനിക്ക് രണ്ടാം ഭാഗം വരുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അസിന്‍ ആയിരുന്നു നായിക.
 
സംവിധായകന്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സൂര്യയുമായി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകും എന്നും പറയപ്പെടുന്നു.സൂര്യ -മുരുഗദോസ് കോമ്പോ ഒന്നിക്കുന്നത് മൂന്നാം തവണയാണ്. 'ഏഴാം അറിവ്'ന് ശേഷം ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ കാണാനായി കാത്തിരിക്കുകയാണ് ആരാധകരും. ചിത്രത്തില്‍ നയന്‍താരയും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍