കെ ജി എഫ് നിർമ്മാതാക്കളുടെ തെന്നിന്ത്യൻ ചിത്രം, ധൂമം ചിത്രീകരണം ആരംഭിച്ചു

ഞായര്‍, 9 ഒക്‌ടോബര്‍ 2022 (16:35 IST)
കെജിഎഫിലൂടെ കന്നഡ സിനിമയെ ഇന്ത്യയൊട്ടാകെ സ്വീകാര്യത നേടികൊടുത്ത നിർമ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. കെജിഎഫിന് പിന്നാലെ നിരവധി പുതിയ പ്രൊജക്ടുകളുമായി സജീവമാണ് ഹൊംബാളെ ഫിലിംസ്. ഇപ്പോഴിതാ നിർമ്മാണകമ്പനിയുടെ നേതൃത്വത്തിലുള്ള പവൻ കുമാർ ചിത്രമായ ധൂമം ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
 
ലൂസിയ, യൂടേൺ എന്നീ സിനിമകൾക്ക് ശേഷം പവൻകുമാർ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫഹദും അപര്‍ണയുമുള്‍പ്പെടെ ചിത്രത്തിന്‍റെ പൂജ ചടങ്ങിന് എത്തിയിരുന്നു. റോഷന്‍ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളം,കന്നഡ,തമിഴ്,തെലുങ്ക് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.
 
പൃഥ്വിരാജ് നായകനായി പൃഥ്വി തന്നെ സംവിധാനം ചെയ്യുന്ന ടൈസൺ എന്ന സിനിമയും ഹൊംബാളെ നിർമിക്കുന്നുണ്ട്. മലയാളം,കന്നഡ,തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലായാകും ചിത്രം ഒരുങ്ങുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍