ഈ കള്ളന്മാർക്ക് എന്ത് ക്രിയേറ്റിവിറ്റി, ബോളിവുഡിനെ ശക്തമായി വിമർശിച്ച് നവാസുദ്ദീൻ സിദ്ദിഖി

അഭിറാം മനോഹർ

തിങ്കള്‍, 5 മെയ് 2025 (18:55 IST)
തന്റെ പുതിയ ചിത്രമായ കോസ്റ്റാവയുടെ പ്രമോഷന്‍ പരിപാടിക്കിടെ ബോളിവുഡിനെതിരെ നിശിത വിമര്‍ശനവുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. ബോളിവുഡിലെ സംവിധായകന്മാര്‍ക്ക് പുതിയ ആശയങ്ങളില്ലെന്നും ദക്ഷിണേന്ത്യയില്‍ നിന്നടക്കം ഉള്ളടക്കങ്ങള്‍ കോപ്പി ചെയ്യുക മാത്രമാണ് അവര്‍ക്ക് അറിയാവുന്ന ജോലിയെന്നും നവാസുദ്ദീന്‍ സിദ്ദിഖി തുറന്നടിച്ചു.
 
ബോളിവുഡ് കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി വ്യക്തമാക്കിയത്. ഒരേ ആശയങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുക എന്നതല്ലാതെ ക്രിയേറ്റിവായി ഒന്നും നടക്കുന്നില്ല. ബോളിവുദില്‍ തുടര്‍ച്ചയായ അഞ്ച് വര്‍ഷമായി ഒരേ കാര്യം ആവര്‍ത്തിക്കപ്പെടുകയാണ്. പ്രേക്ഷകര്‍ക്ക് മടുത്താല്‍ മാത്രമെ അവര്‍ നിര്‍ത്തുകയുള്ളു. ഏറ്റവും മോശമായ കാര്യം ഇപ്പോള്‍ ഒരു കാര്യത്തിന്റെ 2,3,4 ഭാഗങ്ങള്‍ നിര്‍മിക്കു എന്നതാണ്. പണമില്ലാതെ പാപ്പരാകുന്നത് പോലെ സര്‍ഗാത്മഗതയില്ലാതെ പാപ്പരാകുന്നു.  കള്ളന്മാര്‍ക്ക് എങ്ങനെ സര്‍ഗാത്മഗത പുലര്‍ത്താനാകും. നമ്മള്‍ ദക്ഷിണേന്ത്യയില്‍ നിന്നും പലതും പകര്‍ത്തിയിട്ടുണ്ട്. പല ജനപ്രിയ സിനിമകളിലും കോപ്പിയടിച്ച രംഗങ്ങളുണ്ട്. ഇത് സാധാരണമായിരിക്കുന്നു. ആരും അതിനെ ചോദ്യം ചെയ്യുന്നില്ലെന്നും താരം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍